തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ പണിമുടക്കിലേക്ക്. ദിവസവേതനം 1500 രൂപ ആക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. നാളെ തൃശൂര്‍ ജില്ലയില്‍ പണിമുടക്കി പ്രകടനം നടത്തും. പരിഹാരമുണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും.
2017ലാണ് അവസാനമായി നഴ്സുമാരുടെ ശമ്പള വര്‍ധനവ് നടത്തിയത്. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ശമ്പള വര്‍ധനവ് നടപ്പാക്കണമെന്നാണ് നിയമം. നിലവില്‍ അഞ്ച് വര്‍ഷമായിട്ടും ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നഴ്സുമാര്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്.
വേതന വര്‍ധനവില്‍ രണ്ട് തവണ കൊച്ചി ലേബര്‍ കമ്മീഷണര്‍ ഓഫീസിലും തൃശ്ശൂര്‍ ലേബര്‍ കമ്മീഷണര്‍ ഓഫീസിലും ചര്‍ച്ചകള്‍ നടന്നിരുന്നു. കൊച്ചിയിലെ ചര്‍ച്ച സമവായമാവാതെ പിരിയുകയും തൃശ്ശൂരിലെ ചര്‍ച്ചയിലെ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികള്‍ എത്താതിരിക്കുകയും ചെയ്തതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാന്‍ യുഎന്‍എ തീരുമാനിച്ചത്.
Story highlights: Private Nursing Staffs on Kerala go for strike demanding salary hike