തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാനുള്ള ജലവിഭവ വകുപ്പിന്റെ ശുപാര്‍ശ ഇടതുമുന്നണി യോഗം അംഗീകരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. ലിറ്ററിന് ഒരു പൈസ നിരക്കിലായിരിക്കും നിരക്ക് വര്‍ധിക്കുക.
ജലഅതോറിറ്റിയുടെ സാമ്പത്തിക നഷ്ടം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജലഅതോറിറ്റിക്ക് നിലവില്‍ 2,391 കോടി രൂപ നഷ്ടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളക്കരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ജലവിഭവവകുപ്പ് നേരത്തെ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ജനരോഷം ഉയരാന്‍ സാധ്യതയുള്ള വിഷയമായതിനാല്‍ തീരുമാനം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
STORY HIGHLIGHTS :The Left Front meeting accepted the recommendation of the Water Resources Department to increase the price of water in the state