ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിക്ക് ചിത്രീകരണത്തിനിടയിൽ പരിക്കേറ്റു. ഇന്ത്യൻ പൊലീസ് ഫോഴ്സ് എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ അപകടത്തിലാണ് സംവിധായകന് പരിക്കേറ്റത്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ചെറിയ ശസ്ത്രക്രിയ നടത്തി.
ഒരു സംഘട്ടന രംഗം ഒരുക്കുന്നതിനിടയിലാണ് രോഹിത് ഷെട്ടിയുടെ വിരലുകൾക്ക് പരിക്കേറ്റത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം സീരീസിന്റെ ചിത്രീകരണം പുനരാരംഭിച്ചു.
രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്സിന്റെ ഭാഗമായുള്ള വെബ് സീരീസ് ആണ് ഇന്ത്യൻ പൊലീസ് ഫോഴ്സ്. സിദ്ധാർത്ഥ് മൽഹോത്ര, ശിൽപ ഷെട്ടി, വിവേക് ഒബ്റോയ് എന്നിവരും സീരീസിന്റെ ഭാഗമാണ്. രോഹിതിന്റെ അടുത്തിടെ പുറത്തിറങ്ങിയ സർക്കസ് വാണിജ്യപരമായി നിരാശപ്പെടുത്തിയിരുന്നു. അജയ് ദേവ്ഗൺ, ദീപിക പദുക്കോൺ എന്നിവർക്കൊപ്പമുള്ള സിങ്കം എഗെയ്നാണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ്.
Story Highlights: Rohit Shetty injured on sets of Indian Police Force