കൊച്ചി: കാലടി മറ്റൂരില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മറ്റൂര്‍ വരയിലാന്വീട്ടില് ഷൈജു (49) വിനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. ചെമ്പിശേരി സ്വദേശി സുനിത (36) യെയാണ് കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങള്‍ കാരണം ഭാര്യയെ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സുനിതയെ മറ്റൂര്‍ ചെമ്പിശേരി റോഡിലുള്ള വീട്ടില്‍ കുത്തേറ്റ് അവശനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംശയം ഷൈജുവിലേയ്ക്ക് നീണ്ടത്.
സുനിത ഗോവണിപ്പടിയില്‍ നിന്ന് വീണതാണെന്നായിരുന്നു ഷൈജുവിന്റെ വാദം. എന്നാല്‍ സുനിതയുടെ മരണ കാരണമായ നെഞ്ചിലെ മുറിവ് പൊലീസിന് പ്രതിയില്‍ കൂടുതല്‍ സംശയം തോന്നിപ്പിക്കുയായിരുന്നു. പിന്നീട് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
STORY HIGHLIGHTS: Man arrested in Kaladi