ആലപ്പുഴ: കലവൂരില്‍ വിമുക്തഭടനെയും ഭാര്യാസഹോദരന്റെ ഒന്നര വയസ്സുള്ള കുഞ്ഞിനെയും കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആര്യാട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ശിവകൃപയില്‍ ഗോപന് (5 1) ആര്യാട് പോത്തശ്ശേരി അനില്‍കുമാറിന്റെയും അശ്വതിയുടെയും മകള്‍ മഹാലക്ഷ്മി എന്നിവരെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വേമ്പനാട്ടുകായലില്‍ ചാരംപറമ്പ് ബോട്ട് ജെട്ടിക്കുസമീപം ഇന്നലെ രാത്രിയാണ് സംഭവംവേമ്പനാട്ടുകായലില് ചാരംപറമ്പ് ബോട്ട് ജെട്ടിക്കുസമീപം ഇന്നലെ രാത്രിയാണ് സംഭവം.
മിക്കപ്പോഴും മഹാലക്ഷ്മിയുമായി ഗോപന് പുറത്ത് പോകാറുണ്ട്. കഴിഞ്ഞ ദിവസവും വൈകുന്നേരം കുഞ്ഞിനെയും കൂട്ടി ഗോപന് പുറത്ത് പോയിരുന്നു. ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്നാണ് വീട്ടുക്കാര് അന്വേഷിച്ചിറങ്ങിയത്. രാത്രി 10.45 ഓടെ ചാരംപറമ്പ് ജെട്ടിക്കു സമീപത്ത് നിന്ന് ഒന്നര വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹമാണ് ആദ്യം കണ്ട് കിട്ടിയത്. തുടര്‍ന്ന് സമീപത്ത് നിന്ന് തന്നെ ഗോപന്റെ മൃതദേഹവും കണ്ടെത്തി.
ഗോപന് വിമുക്തഭടനാണ്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം. കല്ല്യാണം കഴിഞ്ഞ് ആറു വര്‍ഷത്തെ കാത്തരിപ്പിന് ശേഷമാണ് അനില്‍ കുമാറിനും അശ്വതിക്കും കുഞ്ഞ് ജനിക്കുന്നത്. ആലപ്പുഴ നോര്‍ത്ത് പൊലീസ് അന്വേഷണം തുടങ്ങി. കാല് വഴുതി കായലിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
STORY HIGHLIGHTS: An ex-serviceman and his brother-in-law’s baby were found dead In Kalavur