കൊച്ചി> വിപ്ര ഇന്റർനാഷണൽ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. നാലാമത് വിപ്ര ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എറണാകുളം കലാഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സംവിധായകന് ജിയോ ബേബി, നിര്‍മ്മാതാക്കളായ ലക്ഷ്മി വാരിയര്‍, ഗണേഷ് മേനോന്, ഷാഫി ചെമ്മാട്, നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി, നാടകരംഗത്തെ പ്രതിഭയായ ശിവദാസ് പൊയില്‍ക്കാവ്, അഭിനേതാക്കളായ സജിന്‍ ഗോപു,ഫറ ഷിബില,ആഡിസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
നന്‍പകല്‍ നേരത്ത് മയക്കത്തിലെ നായിക രമ്യ സുവിക്ക് ഔട്ട്സ്റ്റാന്‍ഡിംഗ് ടാലന്റ് അവാര്‍ഡും സംവിധായകന് അഭിനവ് സുന്ദര്‍ നായിക്കിന് പ്രോമിസിംഗ് ടാലന്റ് അവാര്‍ഡും സമ്മാനിച്ചു. കെ ആര് നാരായണന് ഫിലിം സ്കൂളിലെ വിദ്യാര്‍ഥികളുടെ നീതിക്ക് വേണ്ടിയുള്ള സമരത്തിനു വിപ്ര ഫെസ്റ്റിവല്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ചലച്ചിത്ര സംവിധായകന് ദിന്‍ജിത്ത് അയ്യത്താന്‍ ഫെസ്റ്റിവല്‍ ഡയറക്ടറായ വിപ്ര ഫിലിം ഫെസ്റ്റിവലിന്റെ സംഘാടനം സന്ദീപ് ശശിധരന് നിര്‍വ്വഹിച്ചു. തിരക്കഥാകൃത്ത് സനിലേഷ് ശിവനാണ് വിപ്ര അവാര്‍ഡുകളുടെ പ്രഖ്യാപനവും അവതരണവും നിര്‍വ്വഹിച്ചത്.
ഗൂഗിള്‍ മാട്രിമോണി പിറ, മനുഷ്യനെ തിന്നുന്ന ജീവികള്‍ എന്നീ ഹ്രസ്വ ചിത്രങ്ങള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.മികച്ച നടനായി വിനോദ് തോമസ് (ചുറ്റ്, മനുഷ്യനെ തിന്നുന്ന ജീവികൾ )മികച്ച നടിയായി ജെസ്സി (ചുറ്റ് ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി കൗപീന ശാസ്ത്രം എന്ന ചിത്രം സംവിധാനം ചെയ്ത അഭിലാഷ് ഓമന ശ്രീധരൻ തെരഞ്ഞെടുക്കപ്പെട്ടു. വിശദ വിവരങ്ങള്‍ക്ക് സനു സത്യനെ ( 81370 33177) ബന്ധപ്പെടാവുന്നതാണ്.