കൊച്ചി> വിപിഎസ് ലേക്ഷോര് ആശുപത്രിയില് ലോക പ്രിമെച്യൂരിറ്റി ദിനാചരണം സംഘടിപ്പിച്ചു. പൂര്ണ വളര്ച്ചയെത്താതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ പ്രത്യേക സംരക്ഷണത്തിന് അവബോധം നല്കുക എന്ന ലക്ഷ്യത്തോടെയാണ് നവംബര് 17ന് പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി വിപിഎസ് ലേക്ഷോറില് ജനിച്ച പ്രിമെച്വര് കുഞ്ഞുങ്ങളുടെ കൂട്ടായ്മയും നടത്തി.
പൂര്ണ വളര്ച്ചയെത്താതെ ജനിക്കുന്ന കുഞ്ഞുങ്ങളെ പരിചരിക്കുന്നതില് ശ്രദ്ധ നല്കേണ്ട കാര്യങ്ങളെക്കുറിച്ചു പീഡിയാട്രിക്സ് ആന്ഡ് നിയോനേറ്റോളജി വിഭാഗം എച്ച് ഓ ഡി ഡോ. നവീന് ആന്റോ വിശദീകരിച്ചു. അനസ്തേഷ്യോളജി ആന്ഡ് ക്രിട്ടിക്കല് കെയര് വിഭാഗം എച്ച് ഒ ഡി ഡോ. മോഹന് മാത്യു, ചീഫ് നിയോനേറ്റോളജിസ്റ് ഡോ. അലക്സ് ഡാനിയേല്, ഗൈനക്കോളജി സീനിയര് കണ്സള്ട്ടന്റ് ഡോ. സ്മിത ജോയ്, സിസ്റ്റര് സിമി എന്നിവര് സംസാരിച്ചു. 20ഓളം കുഞ്ഞുങ്ങളും അവരുടെ കുടുംബവും പങ്കെടുത്തു