ബെംഗളൂരു: വാഹനാപകടത്തെ തുടർന്നുണ്ടായ തർക്കത്തിൽ കാർ ഡ്രൈവറെ ഓടുന്ന സ്‌കൂട്ടറിനു പിന്നിൽ വലിച്ചിഴച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ബെംഗളൂരുവിലെ മാഗഡി റോഡിലായിരുന്നു സംഭവം. സ്‌കൂട്ടര്‍ യാത്രികന്‍ തർക്കത്തിനിടെ രക്ഷപ്പെടാൻ ശ്രമിക്കവെ പിടിച്ചുനിര്‍ത്താന്‍ ഒരുങ്ങിയ കാര്‍ ഡ്രൈവറെ ഒരു കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.
വണ്‍വേ തെറ്റിച്ചുവരുന്നതിനിടെയാണ് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കമാണ്ടാവുകയായിരുന്നു. ഇതിനിടെയാണ് സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെടാൻ ശ്രമിച്ചത്. സ്‌കൂട്ടര്‍ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ കാർ ഡ്രൈവര്‍ പിന്നിൽ നിന്ന് സ്കൂട്ടർ പിടിച്ചു നിർത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സ്‌കൂട്ടര്‍ യാത്രികന്‍ വാഹനം നിർത്താൻ തയ്യാറാവാതെ മുന്നോട്ടെടുക്കുകയായിരുന്നു. സ്കൂട്ടറിനു പിന്നിൽ പിടിച്ചു തൂങ്ങിയ കാർ ഡ്രൈവറെ ഒരു കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു.
പരിക്കേറ്റതിനെ തുടർന്ന് കാർ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ സ്കൂട്ടർ യാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മറ്റു വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
STORY HIGHLIGHTS: argument after accident car driver was dragged by scooter