ന്യൂഡെൽഹി: വായ്പാ തർക്കത്തെ തുടർന്ന് 54 കാരിയെ കൊലപ്പെടുത്തി മൃതദേഹം പ്രാദേശിക ശ്മശാനത്തിൽ സംസ്കരിച്ചു. മീന വാധവൻ എന്ന (54) കാരിയാണ് കൊല്ലപ്പെട്ടത്. റെഹാൻ, മൊബിൻ ഖാൻ, നവീൻ എന്നിവരാണ് കൊലപാതകം നടത്തിയത്. പ്രതികൾ കുഴിച്ച് മൂടിയ മൃതദേഹം പൊലീസ് ഇന്നലെ കുഴിച്ചെടുത്തു. സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ജനുവരി രണ്ടിന് വീട് വിട്ടിറങ്ങിയ മിസ് വാധവൻ തിരിച്ചുവരാത്തതിനെ തുടർന്ന് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.വഴിവാണിഭകാർക്കും ദിവസ വേതനക്കാർക്കും പണം കടം നൽകുന്നവരായിരുന്നു മീന വാധവനെന്നാണ് അന്വേഷണത്തിൽ കണ്ടെത്തി. ഇവരിൽ നിന്നും പ്രതികൾ പണം കടം വാങ്ങിയിരുന്നു. വാങ്ങിയ പണം തിരിച്ചടക്കാൻ പ്രതികൾക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നതാണ് കുറ്റകൃത്യം ചെയ്യാൻ കാരണമായതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. അവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അടുത്തുള്ള സിസിടിവിയിൽ നിന്ന് ദൃശ്യങ്ങളൊന്നും കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു.
മീന വാധവൻ്റെ ഫോൺ കോളുകൾ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആദ്യം പ്രതിയായ മൊബിനെ ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽകൊലപാതകത്തെ പറ്റിയുള്ള ഒരു വിവരവും ലഭിച്ചില്ല. ശേഷം നവീനെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ താനും മോബിനും റെഹാനും ചേർന്ന് മീന വാധവനെ കൊലപ്പെടുത്തിയതെന്ന് നവീൻ മൊഴി നൽകി. കൊലപ്പെടുത്തി മൃതദേഹം നംഗ്ലോയിലെ ശ്മശാനത്തിൽ കുഴിച്ചിട്ടിട്ടുണ്ടെന്നും നവീൻ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
എന്നാൽ കേസിൽ പിടിയിലായ പ്രതികൾ കുടുംബ സുഹൃത്തുക്കളാണെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. മൃതദേഹം കൊണ്ട് പോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്മശാനത്തിലെ കാവൽക്കാരനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനായി ഇയാൾ പ്രതികളിൽ നിന്ന് 5,000 രൂപ കൈപ്പറ്റിയിട്ടുള്ളതായി പൊലീസ് അറിയിച്ചു.
STORY HIGHLIGHTS: Delhi woman killed allegedly over loan dispute