റിയാദ്: സൗദിയിലെത്തിയ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റെണോൾഡോയ്ക്ക് വിപുലമായ സ്വീകരണം നൽകാനൊരുങ്ങി സൗദി ഭരണകൂടം. ഇന്ന് ആണ് ക്രിസ്റ്റ്യാനോ റെണോൾഡോയ്ക്ക് സ്വീകരണം നൽകുന്നത്. പ്രാദേശിക സമയം വൈകിട്ട് ഏഴിന് അൽ നസ്ർ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ മർസൂൽ എന്നറിയപ്പെടുന്ന കിങ് സഊദ് സർവകലാശാലാ സ്റ്റേഡിയത്തിലാണ് സ്വീകരണപരിപാടി.
സ്വീകരണച്ചടങ്ങിന് 15 റിയാൽ ടിക്കറ്റ് നിരക്ക് ഈടാക്കുന്നുണ്ട്. നിമിഷ നേരങ്ങൾകൊണ്ട് മുഴുവൻ ടിക്കറ്റും വിറ്റഴിഞ്ഞെന്ന് സംഘാടകർ അറിയിച്ചു. ഇങ്ങനെ ലഭിച്ച ടിക്കറ്റ് വരുമാനം പൂർണമായും ദരിദ്രരായ ജനങ്ങൾക്ക് നൽകുമെന്ന് സൗദി ഭരണകൂടം അറിയിച്ചു. ക്രിസ്റ്റ്യാനോയ്ക്ക് സ്വാഗതം പറഞ്ഞ് റിയാദിലുടനീളം പരസ്യ ബോർഡുകൾ വെച്ചിട്ടുണ്ട്.
റൊണാൾഡോയുടെ ഏഴാം നമ്പർ ജെഴ്സിക്കും ഡിമാൻഡ് കൂടിയിട്ടുണ്ട്. അൽ നസ്‌റിലെ ഏഴാം നമ്പർ ജഴ്‌സി വിൽപ്പനയിലൂടെ ക്ലബ്ബിന് 82 കോടി റിയാലാണ് ലഭിച്ചത്. ഒരു ജഴ്‌സിക്ക് 414 റിയാലാണ് വില. 48 മണിക്കൂറിനിടെ 20 ലക്ഷത്തിലേറെ ജഴ്‌സികളാണ് സൗദിയിൽ ചെലവായത്.
പരസ്യവരുമാനമടക്കം 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1950 കോടി രൂപ) വാര്‍ഷിക വരുമാനത്തോടെ രണ്ടര വര്‍ഷത്തേയ്ക്കാണ് അല്‍ നസറുമായുളള കരാര്‍. ക്ലബിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചരിത്ര നീക്കം പങ്കുവെച്ച അല്‍ നസര്‍ ടീം റൊണാള്‍ഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തിനും ഗുണം ചെയ്യുമെന്ന് ട്വീറ്റ് ചെയ്തിരുന്നു. ലോകകപ്പ് മത്സരങ്ങള്‍ക്കിടെ നവംബറിലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിച്ചത്.
സൗദി ക്ലബില്‍ ചേര്‍ന്നതോടെ താരത്തിന്റെ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങളും അവസാനിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ കളിയ്ക്കുന്ന ഏതെങ്കിലും ക്ലബില്‍ ചേരാനായിരുന്നു താരത്തിന് താല്‍പ്പര്യം. എന്നാല്‍ റെക്കോര്‍ഡ് ഓഫര്‍ നല്‍കി സൗദി ക്ലബ് സൂപ്പര്‍ താരത്തെ സ്വന്തമാക്കുകയായിരുന്നു. റിയാദ് ആസ്ഥാനമായുള്ള ക്ലബിലേക്കുള്ള റൊണാള്‍ഡോയുടെ വരവോടെ രാജ്യത്തിന്റെ കായിക ചരിത്രവും മാറുമെന്നാണ് ടീം വിശ്വസിക്കുന്നത്.
STORY HIGHLIGHTS: Saudi says Revenue from ticket sales of Renaldo’s welcome reception given to the poor