ബെംഗളൂരു: റിപ്പബ്ലിക് ദിന പരേഡില്‍ കര്‍ണാടകയുടെ നിശ്ചലദൃശ്യത്തിന് പ്രതിരോധമന്ത്രാലയം അനുമതി നല്കി. പരേഡില്‍ കര്‍ണാടകയുടെ നിശ്ചലദൃശ്യത്തിന് ആദ്യം അനുമതി നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിദ്ധരാമയ്യ നേരത്തെ അറിയിച്ചിരുന്നു.
ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ സംസ്ഥാനത്തിന്റെ ടാബ്ലോ പ്രദര്‍ശിപ്പിക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഞായറാഴ്ച്ചയാണ് അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് നടപടിയെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കാനാണ് ഇതെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു.
പ്രതിപക്ഷം ബിജെപി സര്‍ക്കാരിന് എതിരെ ഇത് ശക്തമായ ആയുധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധമന്ത്രാലയം കര്‍ണാടകയുടെ ടാബ്ലോ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയത്. തുടര്‍ച്ചയായി 14ാം വര്‍ഷമാണ് കര്‍ണാടക നിശ്ചലദൃശ്യം അവതരിപ്പിക്കുന്നത്.
Story Highlights: After Backlash Union Govt Nod to Karnataka Tableau at Republic Day Parade