മൂവാറ്റുപുഴ: കൈക്കുഞ്ഞുമായി കാറില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസമെന്ന് പരാതി. തിങ്കളാഴ്ച രാത്രി പത്തരയോടെ മൂവാറ്റുപുഴ സിടിസി കവലക്ക് സമീപമായിരുന്നു സംഭവം. വാളകം വടക്കേക്കര വീട്ടില്‍ ഡെനിറ്റിനും ഭാര്യ റീനി തോമസിനും നേരെയാണ് ആക്രമണം ഉണ്ടായത്.
അഞ്ച് മാസം പ്രായമുള്ള കുഞ്ഞുമായി രാത്രി യാത്ര ചെയ്യുമ്പോള്‍ കാര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും കൈയേറ്റം ചെയ്തുവെന്നുമാണ് പരാതി. കാറിന് മുന്നിലേക്ക് ബൈക്കിലെത്തിയ ഒരാള്‍ രൂക്ഷമായി നോക്കുകയും പിന്നീട് മറ്റൊരാളുമായി വന്ന ശേഷം ചോദ്യം ചെയ്യുകയായിരുന്നു. രാത്രി എവിടെ പോകുന്നു എന്ന് ചോദിച്ചായിരുന്നു അസഭ്യം പറഞ്ഞതെന്ന് ഡെനിറ്റ് പറഞ്ഞു. അര മണിക്കൂറോളം ഇവരെ റോഡില്‍ തടഞ്ഞുവെച്ചെന്നും പരാതിയില്‍ പറഞ്ഞു.
കാറിന്റെ ബംബറും നമ്പര്‍ പ്ലേറ്റും അക്രമികള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് ഡെനിറ്റ് പൊലീസിനെ വിളിക്കുന്നത് കണ്ടതോടെ അക്രമികള്‍ സ്ഥലം വിടുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞതായി മൂവാറ്റുപുഴ പൊലീസ് അറിയിച്ചു.
STORY HIGHLIGHTS: Moral policing against a couple in Muvattupuzha