മലപ്പുറം: രാജ്യത്ത് ഭയം ഉത്പാദിപ്പിക്കുന്നവര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ ഒരുമിച്ച് നിന്ന് എതിര്‍ക്കണമെന്ന് വിദ്യാര്‍ത്ഥികളോട് ശശി തരൂര്‍ എംപി. ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് സര്‍വകലാശാലയിലെ അല്‍ ഹുദ സ്റ്റുഡന്റസ് അസോസിയേഷന്റെ 30ാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാ വിശ്വാസങ്ങളെയും സ്വീകരിച്ച ചരിത്രമാണ് ഇന്ത്യ രാജ്യത്തിനുള്ളത്. ഭയം ഉത്പാദിപ്പിക്കുന്നവര്‍ക്കെതിരെ ഒരുമിക്കണം’, തരൂര്‍ പറഞ്ഞു. ദാറുല്‍ ഹുദ ഇസ്ലാമിക് സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് വിദ്യാര്‍ത്ഥികളോട് ആശയവിനിമയവും നടത്തി.
മുസ്ലിം ലീഗ് ജില്ലാ അദ്ധ്യക്ഷന്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ദാറുല്‍ ഹുദ വൈസ് ചാന്‍സലര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അദ്ധ്യക്ഷനായി. ഇ ടി മുഹമ്മദ് ബഷീര്‍ എംപി, കെപിഎ മജീദ് എംഎല്‍എ, ദാറുല്‍ ഹുദ ജനറല്‍ സെക്രട്ടറി യു മുഹമ്മദ് കുട്ടി, യുവികെ മുഹമ്മദ്, കെഎം സെയ്തലവി, തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്മാന് കെപി മുഹമ്മദ് കുട്ടി, അലിഗഡ് മുസ്ലിം സര്‍വകലാശാല മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഫൈസല്‍ ഹുദവി മരിയാട്, ദാറുല്‍ ഹുദാ അക്കാദമി രജിസ്ട്രാര്‍ റഫീഖ് ഹുദവി എന്നിവര്‍ പങ്കെടുത്തു.
Story Highlights: Tharoor urges students to unite against those who spread fear in country