കൊല്‍ക്കത്ത: രാജ്യത്തെ ഏറ്റവും പഴക്കമേറിയ കേസിന് തീര്‍പ്പ് കല്പിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. ബെല്ഹംപുര് ബാങ്കുമായി ബന്ധപ്പെട്ട് 1951 ല്‍ ഫയല്‍ ചെയ്ത കേസാണ് 72 വര്‍ഷത്തിന് ശേഷം തീര്‍പ്പായത്. ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുളള ബെഞ്ചിന്റേതായിരുന്നു വിധി.
ശ്രീവാസ്തവ ജനിക്കുന്നതിനും 10 വര്‍ഷം മുമ്പുള്ള കേസിനാണ് അദ്ദേഹം തീര്‍പ്പുണ്ടാക്കിയിരിക്കുന്നത് എന്നതും ഈ കേസിന്റെ പ്രത്യേകതയാണ്. 1951 ജനുവരി ഒന്നിനാണ് കേസ് ഫയല്‍ ചെയ്യുന്നത്. ബെര്‍ഹംപുര്‍ ബാങ്കിന്റെ ലിക്വിഡേഷന് നടപടികളുമായി ബന്ധപ്പെട്ടാണ് കേസ്.
നിക്ഷേപിച്ച പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് നിക്ഷേപകരും ബാങ്കിനെതിരെ കേസ് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ കേസ് വിചാരണയ്ക്കെത്തിയെങ്കിലും കക്ഷികള്‍ ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കേസ് തീര്‍പ്പായത്.
Story Highlights: Country’s oldest case settled by Kolkata High court