വിനീത് ശ്രീനിവാസൻ നായകനായ ചിത്രം ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ ഒടിടി റിലീസിലേക്ക്. ജനുവരി 13 ന് ഒട്ടിട്ടി പ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നവാഗതനായ അഭിനവ് സുന്ദർ ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
ചിത്രത്തിൽ ഏറെ രസകരമായ വക്കീൽ കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തൻവിറാം, ജഗദീഷ് , മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ്ജ് കോര, ആർഷ ചാന്ദിനി ബൈജു , നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയി മൂവിസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് ചിത്രന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ക്യാമറ – വിശ്വജിത്ത് ഒടുക്കത്തില്‍, അഭിനവ് സുന്ദര്‍ നായകും നിധിന് രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്ട്രോളര്: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി, കല: വിനോദ് രവീന്ദ്രന്, ശബ്ദമിശ്രണം: വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടർ: രാജേഷ് അടൂര്‍, അസോ. ഡയറക്ടർ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന് വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍. ‘തട്ടമിട്ട ആമിനക്കുട്ടിയെ കാണാൻ എന്തൊരു ചേലാണ്’; ആമിനയുടെയും വാപ്പിയുടെയും കഥയുമായി ‘ഡിയർ വാപ്പി’, ടീസർ സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ ഫൈറ്റ്. വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ : ബോബി രാജന്, വിഎഫ്എക്സ്: ഐറിസ് സ്റ്റുഡിയോ, ആക്സല്‍ മീഡിയ, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍: വിനീത് പുല്ലൂടന്‍, എല്‍ദോ ജോണ്‍, രോഹിത് കെ സുരേഷും വിവി ചാര്‍ലിയുമാണ് സ്റ്റില്‍, മോഷന്‍ ഡിസൈന്‍: ജോബിന് ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലര്‍: അജ്മല്‍ സാബു. പി.ആര്.ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്.
STORY HIGHLIGHTS: Mukunthanunni Associates to release on OTT January 13