മുംബൈയിലെ ഗതാഗത കുരുക്കിനെ വിമർശിച്ച് നടി സോനം കപൂർ. ശനിയാഴ്ച ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നടി വിമർശനം ഉന്നയിച്ചത്. ജുഹുവിൽ നിന്നും ബാന്ദ്രയിലെത്താൻ തനിക്ക് ഒരു മണിക്കൂർ വേണ്ടി വന്നു എന്നായിരുന്നു സോനം കപൂറിന്റെ ട്വീറ്റ്.
‘മുംബൈയിലൂടെ വാഹനമോടിക്കുകെ എന്നത് ഒരു പീഡനമാണ്. ജുഹുവിൽ നിന്ന് ബാൻഡ്സ്റ്റാൻഡിലെത്താൻ എനിക്ക് ഒരു മണിക്കൂർ എടുത്തു. എല്ലായിടത്തും നിർമ്മാണ പ്രക്രീയയും കുഴികളും. എന്താണ് നടന്നുകൊണ്ടിരിക്കുന്നത്’, സോനം കപൂർ ട്വീറ്റ് ചെയ്തു.
നടിയുടെ ട്വീറ്റിനെ അനുകൂലിച്ചും വിമർശിച്ചും നിരവധിപ്പേർ പ്രതികരിച്ചിട്ടുണ്ട്. ‘മുൻപും മുംബൈയിലെ റോഡുകൾ ഇങ്ങനെയായിരുന്നു. ബിജെപി സർക്കാർ ഭരണത്തിലെത്തും വരെ ഇതൊന്നും ഇവർ കണ്ടില്ല. ഇപ്പോൾ പ്രതിഷേധം ഉയർത്തുന്നു’, എന്നാണ് ഒരു വ്യക്തി സോനത്തിന്റെ ട്വീറ്റിൽ പ്രതികരിച്ചത്.
‘മാഡം, നിങ്ങൾ വില കൂടിയ കാറുകളിൽ സഞ്ചരിക്കുമ്പോൾ ഞങ്ങൾ സാധാരണക്കാർ ബസിലും ടാക്സിയിലും സഞ്ചരിക്കുന്നു. നിങ്ങളുടെ വീട് നിർമ്മിക്കപ്പെട്ടപ്പോൾ തന്നെ മലിനീകരണമുണ്ടായി’, എന്ന് മറ്റൊരാൾ ട്വീറ്റ് ചെയ്തു. സോനം നിയമത്തിന് വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഏത് നിര്‍മ്മാണമായാലും അത് പൊതുജീവിതത്തിന് ശല്യമാകരുത് എന്നും അനുകൂലിച്ച് ട്വീറ്റുകളുണ്ട്.
story highlights: sonam kapoor trolled on tweet on mumbai traffic