നിവിൻ പോളിയും ഹനീഫ് അദേനിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. ‘മിഖായേലി’ന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായിരിക്കുമിത്. ചിത്രം ജനുവരി എട്ടിന് ദുബായിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പോളി ജൂനിയര്‍ പിക്ചേഴ്സും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക. നിവിൻ പോളിക്ക് പുറമേ ബാലു വര്‍ഗീസ്, ഗണപതി, വിനയ് ഫോര്‍ട്ട് , ജാഫര്‍ ഇടുക്കി, സാനിയ ഇയ്യപ്പൻ എന്നിവരും ചിത്രത്തിലുണ്ടാകും. ദുബായിക്ക് പുറമെ കേരളവും സിനിമയുടെ ലൊക്കേഷൻ ആണെന്ന് സൂചനകളുണ്ട്.
2019-ലായിരുന്നു നിവിൻ-ഹനീഫ് കൂട്ടുകെട്ടിലെ മുൻ ചിത്രമായ മിഖായേൽ റിലീസ് ചെയ്തത്. ആക്ഷന്‍ ഏറെ പ്രാധാന്യം നൽകിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം മാത്രമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
അതേസമയം ‘താരം’, ‘ബിസ്മി സ്പെഷ്യൽ’ തുടങ്ങിയ സിനിമകളാണ് നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. രാജേഷ് രവി സംവിധാനം ചെയ്യുന്ന ബിസ്മി സ്പെഷ്യൽ വീക്കെൻഡ് ബ്ലോക്കബ്സ്റ്റേഴ്സിന്റെ ബാന്നറിൽ സോഫിയ പോളാണ് നിർമ്മിക്കുന്നത്. വിജയ്-ലോകേഷ് കനകരാജ് ചിത്രം ‘ദളപതി 67’ലും നിവിൻ ഭാഗമാകുമെന്ന് അഭ്യൂഹങ്ങളുണ്ട്.
story highlights: reports that nivin pauly and haneef adheni to do a movie