ഇന്ത്യയിൽ മുൻനിരയിലുള്ള എസ്യുവി നിർമാതാക്കളിൽ ഒന്നായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവരുടെ ഏറ്റവും ആധുനിക ഇലക്ട്രിക് പ്ലാറ്റ്ഫോമായ ഇൻ ഗ്ലോ ഇവി പ്ലാറ്റ്ഫോമും രണ്ടു ബ്രാൻഡുകളിലായി അഞ്ച് ഇലക്ട്രിക് എസ്യുവികളും അനാവരണം ചെയ്തു. മഹീന്ദ്രയുടെയും ഫോക്സ് വാഗണിന്റെയും സംയുക്തസംരംഭത്തിൽനിന്ന് ഉടലെടുത്ത എംഇബി പ്ലാറ്റ്ഫോം കംപോണന്റായിരിക്കും ഇൻ ഗ്ലോ ഉപയോഗിക്കുന്നത്. ഹൈ എനർജി ഡെൻസിറ്റി ബാറ്ററിയും ലൈറ്റെസ്റ്റ് സ്കെട്ട്ബോർഡുമാണ് ഇൻ ഗ്ലോയിൽ ഫീച്ചർ ചെയ്യുന്നത്. രണ്ടു ബ്രാൻഡുകളിൽ ഒന്ന് ചെമ്പിൽ തീർത്ത ട്വിൻ പീക് ലോഗോ ഉപയോഗിക്കുന്ന നിലവിലുള്ള എക്സ്യുവി ആസ്പദമാക്കി എക്സ്യുവി ഇ8, എക്സ്യുവി ഇ9നും രണ്ടാമത്തേത് ‘ബോൺ ഇലക്ട്രിക്’ എന്ന ബിഇ5, ബിഇ7, ബിഇ9 പേരിൽ ഇലക്ട്രിക് മാത്രമുള്ള എസ്യുവികളുമാണ്. ഇവയിൽ ആദ്യത്തെ നാല് വാഹനങ്ങൾ 2024 മുതൽ 2026 വരെയുള്ള കാലഘട്ടത്തിലായിരിക്കും ഇന്ത്യൻ വിപണിയിൽ ഇറക്കുന്നത്. അതിർത്തികൾ ഇല്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിടുകയാണ് എക്സ്യുവി ഇലക്ട്രിക് എങ്കിൽ, സ്വയം നിർവചിച്ച ജീവിതയാത്ര സ്പഷ്ടമായ സ്വന്തം വഴിയിൽ ജീവിക്കുന്ന ഉപയോക്താക്കളെയാണ് ലക്ഷ്യമിടുന്നത്.
അപാര പെർഫോമെൻസും ബെസ്റ്റ് ഇൻ ക്ലാസ് ടെക്നോളജിയും സുരക്ഷാഫീച്ചറുകളും ചേർന്ന ഈ എസ്യുവി ഓൺറോഡിലും ഓഫ്റോഡിലും സുഖകരമായ യാത്ര ഓഫർ ചെയ്യുന്നു. 4740എംഎം നീളവും 1900എംഎം വീതിയുമുള്ള എക്സ്യുവി. ഇ8 2024 ഡിസംബറിൽ ലോഞ്ച് ചെയ്യും. ഏപ്രിൽ 2025ൽ ലോഞ്ച് ചെയ്യാൻ പ്ലാനിടുന്ന എക്സ്യുവി ഇ9, സ്പോർട്ട് ഇലക്ട്രിക് വെഹിക്കിൾ എന്ന പുതിയ കാറ്റഗറി ഉണ്ടാക്കിക്കൊണ്ടാണ് വരുന്നത്. ഒരു കൂപ്പെയുടെ എയ്റോ ഡൈനാമിക് രൂപമുള്ള എക്സ്യുവി ഇ9ന്റെ നീളം 4790എംഎമ്മും വീതി 1905എംഎമ്മുമാണ് ഓഫർ ചെയ്യുന്നത്. അസാധ്യമായത് കണ്ടെത്താനുള്ള കഴിവുകളുള്ള സ്പോർട്ട് ഇലക്ട്രിക് വെഹിക്കിളാണ് 2025 ഒക്ടോബറിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ബിഇ 05. 4565എംഎം നീളവും 1900എംഎം വീതിയുമുള്ള ഫാമിലി വെഹിക്കിളാണ് ഒക്ടോബർ 2026ൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ബിഇ07. ലോഞ്ച് തീയതി നിശ്ചയിച്ചിട്ടില്ലാത്ത ബിഇ 09, ഫസ്റ്റ് ക്ലാസ് സുഖസൗകര്യം ഓഫർ ചെയ്യുന്ന ഗ്രാൻഡ് ടൂറർ വിഭാഗത്തിൽപ്പെട്ടതായിരിക്കും.
ഉപയോക്താവിന്റെ ഇഷ്ടവും സൗകര്യവും അനുസരിച്ച് മാറ്റംവരുത്താൻ കഴിയുന്ന മൊഡ്യൂലർ പ്ലാറ്റ്ഫോമാണ് ഇൻ ഗ്ലോ. അൺഡർ ബോഡി ഭാരം കുറവാണ് എന്നതാണ് മറ്റൊരു പ്രത്യേകത. സ്ട്രോങ്ങും സുരക്ഷിതവുമായ ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററിയാണ് ഈ വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. 175 കിലോവാട്ട് ചാർജർ ഉപയോഗിക്കുമ്പോൾ 80 ശതമാനം ചാർജാകാൻ വെറും 30 മിനിറ്റ് മതിയാകും. ഒരു യൂണിറ്റിൽ ഇന്റഗേറ്റ് ചെയ്തിരിക്കുന്ന മോട്ടോർ ഇൻവെർട്ടർ ട്രാൻസ്മിഷനുള്ള ഇലക്ട്രിക് എൻജിൻ റിയർ വീൽ ഡ്രൈവ് വാഹനത്തിലും ഓൾ വീൽ ഡ്രൈവ് വാഹനത്തിലും പുറപ്പെടുവിക്കുന്നത് യഥാക്രമം 170–210 കിലോവാട്ടും 250–290 കിലോവാട്ടുമാണ് സീറോ യിൽനിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗംവരെ എത്താൻ യഥാക്രമം ആറ് സെക്കൻഡും അഞ്ച് സെക്കൻഡും മതിയാകും.