തിരുവനന്തപുരം: കാര്യവട്ടത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന മത്സരത്തിൽ കാണികൾ കുറഞ്ഞതിനെ വിമർശിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ അദ്ധ്യക്ഷൻ ജയേഷ് ജോർജ്. കാണികൾ കുറഞ്ഞത് കേരളത്തിന് തിരിച്ചടിയാകും. ഇതുമൂലം സ്പോൺസർമാർ നിരാശയിലാണ്. വരാനിരിക്കുന്ന ഏകദിന ലോകകപ്പ് കേരളത്തിലേക്ക് കൊണ്ടുവരാനുളള ശ്രമങ്ങളെ ഇത് ബാധിക്കുമെന്നും ജയേഷ് ജോർജ് കൂട്ടിച്ചേർത്തു.
കാണികളുടെ കുറവ് മറ്റ് അസോസിയേഷനുകൾ ആയുധമാക്കുമെന്നും ജയേഷ് ജോർജ് ചൂണ്ടിക്കാട്ടി. മന്ത്രിയുടെ പ്രസ്താവന മാത്രമല്ല മറ്റു പല ഘടകങ്ങളും കാരണമായിട്ടുണ്ട്. അടുത്തടുത്ത് മത്സരങ്ങൾ വന്നതും ഏകദിന മത്സരമായതും കാരണമായിരിക്കാം. പൊങ്കലും, പരീക്ഷയും, ശബരിമല എന്നിവയൊക്കെ കാണികളുടെ എണ്ണം കുറയുന്നതിന് കാരണമായിരിക്കാം എന്നും കെസിഎ അദ്ധ്യക്ഷൻ പറഞ്ഞു.
കായിക മന്ത്രി വി അബ്ദുറഹിമാനുമായി കൂടിക്കാഴ്ച നടത്തിയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്. എന്നാണ് മന്ത്രിയുടെ പ്രസ്താവന തിരിച്ചടിയായി. കെസിഎയെക്കുറിച്ച് മന്ത്രി പഠിച്ചിട്ടില്ലെന്നും മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാകാം. ആരോങ്കിലും എരിതീയില്‍ എണ്ണയൊഴിക്കാന്‍ ശ്രമിച്ചിരിക്കാമെന്നും കെസിഎ അദ്ധ്യക്ഷൻ പറഞ്ഞു. ടിക്കറ്റ് നിരക്ക് വര്‍ധനവില്‍ മന്ത്രി വി അബ്ദുറഹ്മാന് നടത്തിയ പ്രതികരണം വിവാദമായിരുന്നു. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അഞ്ച് ശതമാനമായിരുന്ന വിനോദ നികുതി 12 ശതമാനമായി ഉയര്‍ത്തിയിരുന്നു.
STORY HIGHLIGHTS: KCA president says keralam lose the cricket World Cup