ഇടുക്കി: ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച വിമുക്തഭടന് ശിക്ഷ വിധിച്ച് അതിവേഗ കോടതി. കോതമംഗലം കുത്തുകുഴി സ്വദേശിയെയാണ് കോടതി ശിക്ഷിച്ചത്. 66വര്‍ഷം കഠിനതടവും 80,000 രൂപ പിഴയുമാണ് ശിക്ഷ. ബന്ധുവായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
പെണ്‍കുട്ടിക്ക് മദ്യം നല്കി ബോധരഹിത ആക്കിയ ശേഷം പീഡിപ്പിച്ചു എന്ന കേസിലാണ് കോടതി വിധി. വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 66വര്‍ഷം കഠിനതടവ് വിധിച്ചത്. അതിനാല്‍ ലഭിച്ച ശിക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ ഇരുപത് വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി ജി വര്‍ഗീസാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
STORY HIGHLIGHTS: Ex-serviceman who molested his relative’s girl was sentenced by a fast-track court