റിയാദ്: മക്കയിലെ പ്രസിദ്ധമായ പള്ളിയില്‍ ചൈനീസ് ഭാഷയില്‍ ഇസ്ലാമിക പഠനത്തിന് സൗകര്യമൊരുക്കി അധികൃതര്‍. സൗദി വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. പള്ളി ജനറല്‍ പ്രസിഡന്‍സിയുടെ പരിഭാഷാവിഭാഗമാണ് പുതിയ നീക്കത്തിന് നേതൃത്വം നൽകുന്നത്.
പള്ളിയില്‍ ഇസ്ലാമിക പഠനം നിലവില്‍ പതിനാല് ഭാഷകളില്‍ ലഭ്യമാണെപള്ളിയില്‍ ഇസ്ലാമിക പഠനം നിലവില്‍ പതിനാല് ഭാഷകളില്‍ ലഭ്യമാണെന്ന് ജനറല്‍ വിഭാഗം ഡയറക്ടര്‍ സാലഹ് അല്‍ റാഷേദി വ്യക്തമാക്കി. അറബിയിലല്ലാതെ ഇതര ഭാഷ സംസാരിക്കുന്നവരെ ഇസ്ലാമിക പഠനത്തില്‍ പ്രോല്‍സാഹിപ്പിക്കുകയാണ് ഇത്തരം നീക്കത്തിലൂടെ പള്ളി അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇംഗ്ലീഷ്, ഫ്രഞ്ച്, ഉര്‍ദു, ഹൗസ, ടര്‍ക്കിഷ്, മലയ, ഇന്തോനേഷ്യന്‍, തമിഴ്, ഹിന്ദി, ബംഗാളി, പേര്‍ഷ്യന്‍. റഷ്യന്‍ തുടങ്ങിയ ഭാഷകളിലും പള്ളി ഇസ്ലാമിക പഠനം നടത്തുന്നുണ്ട്.
ഏഴായിരത്തോളം പേര്‍ പള്ളിയുടെ പ്രസ്തുത സേവനം പ്രതിമാസം ഉപയോഗപ്പെടുത്തുന്നതായും പള്ളി അധികൃതര്‍ അറിയിച്ചു. വാര്‍ഷിക ഉംറ തീര്‍ഥാടനത്തില്‍ തീര്‍ഥാടകര്‍ക്ക് വിവരം നല്‍കാന്‍ ഹജ്ജ്, ഉംറ മന്ത്രാലയം ഒരു ടെലിഫിലിം പുറത്തിറക്കിയിരുന്നു. ‘ഒരു ജീവിതകാലത്തിന്റെ യാത്ര’ എന്നപേരിലാണ് ടെലിഫിലിം പുറത്തിറക്കിയത്.
STORY HIGHLIGHTS: Authorities have facilitated Islamic studies in Chinese at the famous mosque in Makkah