ജനുവരി 25 ന് പ്രദര്‍ശനത്തിനെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ കാണുന്നതിനായി ആരാധകരും സിനിമാ ലോകവും ഒന്നടങ്കം കാത്തിരിക്കുകയാണ്. ഷാരൂഖിനൊപ്പം ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്. നിരവധി വിവാദങ്ങളാണ് ചിത്രം സംബന്ധിച്ച് ഇതിനോടകം തന്നെ ഉടലെടുത്തത്.
ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തുവന്നതിന് പിന്നാലെ പത്താന്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. പാട്ടിലൂടെ കാവി നിറത്തെ അപമാനിച്ചുവെന്നായിരുന്നു ഇവരുടെ വാദം. പത്താനിലെ ‘ബേഷരം രംഗ് എന്ന ഗാനത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തുന്നതും ഇവരെ ചൊടിപ്പിച്ചിരുന്നു.
പാട്ട് പുറത്തുവന്നതിന് പിന്നാലെ ഷാരൂഖ് ഖാനെ വെല്ലുവിളിച്ചു കൊണ്ട് ബിജെപി നേതാവും മധ്യപ്രദേശ് സ്പീക്കറുമായ ഗിരീശ് ഗൗതമും രംഗത്തെത്തിയിരുന്നു. മകളോടൊപ്പം ചിത്രം കാണുമോ എന്നായിരുന്നു ബിജെപി നേതാവിന്റെ വെല്ലുവിളി. ഇപ്പോഴിതാ മകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമൊപ്പം പത്താന്‍ കണ്ടിരിക്കുകയാണ് ഷാരൂഖ്. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിന് മുന്നോടിയായിട്ടുള്ള സ്വകാര്യ സ്‌ക്രീനിങ്ങിലാണ് കുടുംബസമേതം നടന്‍ എത്തിയത്.
ഭാര്യ ഗൗരി ഖാന്‍, മക്കളായ ആര്യന്‍, സുഹാന, അബ്രാം എന്നിവര്‍ക്കൊപ്പം കിങ് ഖാന്റെ സഹോദരി ,ഷെഹനാസ് ഖാനും ഭാര്യമാതാവ് സവിത ചിബ്ബറും ഉണ്ടായിരുന്നു. ചിത്രം കാണാന്‍ താരവും കുടുംബവും എത്തിയതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
Story highlights: Shah Rukh Khan watched Pathaan Movie with family