അബുദാബി: യുഎഇ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണെന്ന് ആഗോള ഭീകരവാദ സൂചിക റിപ്പോര്‍ട്ട്. യുഎഇയില്‍ ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് യുഎഇ ന്യൂസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഭീകരവാദ പ്രവര്‍ത്തനങ്ങളും തീവ്രവാദ നിലപാടുകളും ഏറ്റവും ഫലപ്രദമായി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസിന്റെ പഠനത്തെ അടിസ്ഥാനമാക്കിയാണ് ജിടിഐ റിപ്പോര്‍ട്ട്. എല്ലാവര്‍ഷവും ഇന്‍സ്റ്റിറ്റിയൂഷന്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ടുകൾ പ്രസിദ്ധീകരിക്കാറുണ്ട്. യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര സഹകരണ മന്ത്രാലയത്തിന്റെയും നീരാക്ഷണത്തിലാണ് ജിടിഐ പ്രവര്‍ത്തിക്കുന്നത്. ഗ്ലോബല്‍ പീസ് ആന്റ് സ്റ്റബിലിറ്റി ഇനീഷ്യേറ്റീവിന്റെ പിന്‍ബലമുള്ള റിപ്പോര്‍ട്ടുകളാണ് ജിടിഐ പ്രസിദ്ധീകരിക്കുന്നത്.
ആഗോളതലത്തില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ രീതികളും പ്രവണതകളും കണക്കിലെടുത്താണ് ജിടിഐ റിപ്പോര്‍ട്ട് തയ്യാാറാക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഇത്തരത്തിലുള്ള പ്രവണതകളും രീതികളുമാണ് ഇതിനായി കണക്കാക്കുന്നത്. ജനസംഖ്യ, വിവിധ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍, ഭൗമശാസ്ത്രപരമായ രാഷ്ട്രീയം എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ജിടിഐ ആഗോള ഭീകരവാദ പ്രവണതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
STORY HIGHLIGHTS: UAE keeps its position as one of the safest countries in the world