മുംബൈ: വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുക്കങ്ങളാരംഭിക്കാന് തീരുമാനിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ്. ജനുവരി 10ന് നടക്കുന്ന വര്‍ക്കിംഗ് കമ്മറ്റി യോഗത്തില്‍ തെരഞ്ഞെടുപ്പുകളും സംഘടന കാര്യങ്ങളും ചര്‍ച്ച ചെയ്യും. ഭാരത് ജോഡോ യാത്രയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വന്‍തോതില്‍ ഉയര്‍ത്തിയെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി നേതാവ് എച്ച്കെ പാട്ടീല്‍, മുതിര്‍ന്ന നേതാവ് പല്ലം രാജു എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ജനുവരി 30ന് നടക്കുന്ന എംഎല്‍സി തെരഞ്ഞെടുപ്പ് ആവും യോഗത്തിലെ പ്രധാന ചര്‍ച്ച വിഷയം.
നാസിക് ഗ്രാജുവേറ്റ്സ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍സി സുധീര്‍ താംബെ തന്നെ മത്സരിക്കും. ജനുവരി 12നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. തെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡി കക്ഷികള്‍ ഒരുമിച്ചാണ് മത്സരിക്കുന്നത്.
Story Highlights: Maharashtra State Congress leaders to meet in Nagpur on Jan 10 to discuss preparations for upcoming polls