ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയില്‍ അനുയായികള്‍ താമസിക്കുന്ന കണ്ടെയ്‌നറില്‍ ഡല്‍ഹി പൊലീസ് പരിശോധന നടത്തി. ഡിസംബര്‍ 23 നാണ് പരിശോധന നടന്നത്. ഇതിനെതിരെ നേതാക്കള്‍ സോഹ്‌ന സിറ്റി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മഫ്തിയിലെത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ രാഹുല്‍ ഗാന്ധിയുടെ അനുയായി താമസിക്കുന്ന കണ്ടെയ്‌നറിലാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് ശേഷമാണ് ഇവര്‍ ഡല്‍ഹി പൊലീസാണെന്ന വിവരം അറിയുന്നത്.
ഭാരത് ജോഡോ കടന്നു പോകുന്ന സ്ഥലങ്ങളിലെല്ലാം പൊലീസ് വ്യാപക പരിശോധന നടത്താറുണ്ട് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രഹസ്യ പൊലീസിനെ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നതെന്നും ഇവര്‍ പറഞ്ഞു. യാത്രയില്‍ പങ്കെടുക്കുന്നവരെയും രാഹുല്‍ ഗാന്ധിയുമായി സംസാരിക്കുന്നവരെയും പൊലീസ് ഭീഷണിപ്പടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
Story Highlights: Police check on Bharat Jodo Yatra; Congress with allegations