കോട്ടയം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്പെന്ഷന്. മുന്‍പ് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്ന് അടച്ച ഹോട്ടലിന് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. കോട്ടയം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം ആര് സാനുവിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
മുന്‍പ് ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിന് മതിയായ പരിശോധനകള്‍ ഇല്ലാതെ വീണ്ടും അനുമതി നല്‍കുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 29നായിരുന്നു കോട്ടയം കിളിരൂര്‍ സ്വദേശി രശ്മി രാജ് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചത്. അവശനിലയിലായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രശ്മി തിങ്കളാഴ്ച രാത്രി മരിക്കുകയായിരുന്നു.
ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 21 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു എന്ന പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടല്‍ അടച്ച് പൂട്ടിയിരുന്നു. വയറിളക്കവും ഛര്‍ദിയും അടക്കമുള്ള അസുഖങ്ങള്‍ പിടിപെട്ടാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതോടെയാണ് ഭക്ഷ്യസുരക്ഷ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി നടപടിയെടുത്തത്.
Story Highlights: Kottayam Municipality Health Supervisor Suspended