ടെഹ്റാന്: ചാരവൃത്തി നടത്തി എന്നാരോപിച്ച് ഇറാന് മുന്‍ പ്രതിരോധ വിദേശകാര്യ വകുപ്പ് സഹമന്ത്രി അലിറേസ അക്ബറിയയെ തൂക്കിലേറ്റി. നേരത്തെ ഇറാന് പരമോന്നത കോടതി ഇദ്ദേഹത്തിന് തടവുശിക്ഷ വിധിച്ചിരുന്നു. ബ്രിട്ടണിലെ ചാര സംഘടനയായ എം16ന് വേണ്ടി ചാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നായിരുന്നു ആരോപണം.
അക്ബറിയയെ തൂക്കിലേറ്റിയത് പ്രകൃത മടപടിയാണെന്നും ഇതിന് ഇറാന് മറുപടി പറയണമെന്നും ബ്രിട്ടണ് പ്രതികരിച്ചു. ബ്രിട്ടീഷ്, ഇറാന് പൗരത്വമുളള വ്യക്തിയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയ അക്ബറിയ. വധശിക്ഷയില്‍ ഞെട്ടിപ്പോയെന്നും സ്വന്തം ജനങ്ങളുടെ മനുഷ്യാവകാശങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത ഭരണകൂടം നടത്തിയ നിഷ്ഠൂരമായ നടപടിയാണിതെന്നും സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചു.
ഇറാന് സര്‍ക്കാരിനെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ അക്ബറിയയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടിരുന്നു. അതില്‍ താന്‍ ബ്രിട്ടനുവേണ്ടി ചാരപ്രവര്‍ത്തി ചെയ്തു എന്ന് സമ്മതിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. 2019ലാണ് ഇദ്ദേഹത്തെ ഇറാന് അറസ്റ്റ് ചെയ്തത്. ഇറാന്റെ പ്രതിരോധ മേഖലയില്‍ സുപ്രധാന സ്ഥാനങ്ങള്‍ കൈകാര്യം ചെയ്ത വ്യക്തിയായിരുന്നു അലിറേസ അക്ബറിയ.
STORY HIGHLIGHTS: Iran has hanged Alireza Akbaria, the former minister of state