റിയോ ഡി ജനീറോ: ബ്രസീൽ ഫുട്ബോൾ ടീമിന്റെ പരിശീലകനായിരുന്ന ടിറ്റേയ്ക്ക് നേരെ ആക്രമണം. വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം.ടിറ്റേയുടെ മാല കവരുകയും മർദിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്. പ്രഭാതസവാരിക്കായി ഇറങ്ങിയപ്പോഴാണ് ടിറ്റെയ്ക്ക് നേരെ ആക്രമണമുണ്ടായത്.
ഖത്തര്‍ ലോകകപ്പിൽ ബ്രസീൽ പുറത്തായത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു അക്രമി ടിറ്റെയെ മർദിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റാണ് ബ്രസീല്‍ പുറത്തായത്. പെനൽറ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ തോല്‍വി.ലോകകപ്പിൽനിന്ന് ബ്രസീൽ പുറത്തായതിനെ തുടർന്ന് പരിശീലക സ്ഥാനം ടിറ്റേ രാജിവെക്കുകയായിരുന്നു.
2016 മുതൽ ബ്രസീലിന്റെ പരിശീലകനായിരുന്നു ടിറ്റെ. 81 മത്സരങ്ങളിലാണ് ടിറ്റേ ബ്രസീലിന്റെ പരിശീലകനായിരുന്നത്. 81 മത്സരങ്ങളിൽ 61 കളിയിൽ ബ്രസീൽ വിജയം കൈവരിക്കുകയും 12 മത്സരങ്ങള്‍ സമനിലയിലാവുകയും ഏഴ് കളി തോല്‍ക്കുകയുമായിരുന്നു. 2018-ൽ കോപ്പ അമേരിക്ക കിരീടം ബ്രസീല്‍ നേടിയത് ടിറ്റെയുടെ പരിശീലനത്തിലാണ്. 2018, 2022 ലോകകപ്പിൽ ബ്രസീലിന് ക്വാർട്ടർ ഫൈനലിനപ്പുറം കടക്കാനായില്ല.
ടീമിനെ ഒരുമയോടെ കൊണ്ടുപോവാനും പുതിയ താരങ്ങളെ പരിശീലിപ്പിച്ച് വളർത്തിക്കൊണ്ടുവരാനും ടിറ്റേയ്ക്ക് സാധിച്ചിരുന്നു. പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ബ്രസീൽ. റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി, എഎസ് റോമ കോച്ച് ജോസ് മൗറീഞ്ഞോ എന്നിവരാണ് പരിഗണനയിലുളളത്. മുമ്പ് പെപ് ഗ്വാര്‍ഡിയോളയെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല.
STORY HIGHLIGHTS: attack on tite coach of brazilian football team