ബെംഗളൂരു: ബെംഗളൂരുവില്‍ നിര്‍മാണത്തിലിരിക്കുന്ന മെട്രോ തൂണ് തകര്‍ന്ന് വീണ് രണ്ട് മരണം. റോഡിലൂടെ സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന അമ്മയും മകനുമാണ് അപകടത്തില്‍പ്പെട്ടത്. 28 കാരിയായ തേജസ്വി എന്ന യുവതിയും രണ്ടര വയസ്സുള്ള ഇവരുടെ മകന് വിഹാന് എന്നിവരാണ് മരിച്ചത്. ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ച വിഹാന്. യുവതിയുടെ ഭര്‍ത്താവ് ലോഹിത് കുമാറും ഒരു മകനും മകളുമാണ് ഗുരുതരാവസ്ഥയിലുളളത്. അപകടം നടന്ന ഉടന്‍ നാട്ടുകാര്‍ ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു അപകടം. നാഗവര ഏരിയയില്‍ കല്യാണ്‍ നഗര്‍ എച്ച്ആര്‍ബിആര്‍ ലേ ഔട്ട് റോഡിലായിരുന്നു സംഭവം. തകര്‍ന്ന് വീണ തൂണിന് 40 അടി ഉയരവും ടണ്‍ കണക്കിന് ഭാരവുമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: A mother and her son died when an under-construction metro pole collapsed in Bengaluru