തൊടുപുഴ: പീരുമേട് മുന്‍ എംഎല്‍എയും സിപിഐ വനിത നേതാവുമായ ഇഎസ് ബിജിമോളെ സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടിവില്‍ നിന്ന് ഒഴിവാക്കി. മുന്‍ എക്സിക്യൂട്ടീവില്‍ ബിജിമോള്‍ അംഗമായിരുന്നു. ജയാ മധുവിനെയാണ് ബിജിമോള്‍ക്ക് പകരം എക്സിക്യൂട്ടിവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ജില്ലാ കമ്മറ്റി അംഗമായി ബിജിമോള്‍ തുടരും.
കഴിഞ്ഞ തവണത്തെ എക്സിക്യൂട്ടീവ് അംഗമായ ബിജിമോളെ സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടറിയായി പരിഗണിച്ചിരുന്നു. എന്നാല്‍ ഇസ്മായില്‍ പക്ഷം തെരഞ്ഞെടുപ്പ് ആവശ്യപ്പെടുകയും ഇതില്‍ ബിജിമോള്‍ പരാജയപ്പെടുകയുമായിരുന്നു. ഇതിന് പിന്നാലെ ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായി ബിജിമോള്‍ രംഗത്തെത്തിയിരുന്നു
സിപിഐയുടെ സംസ്ഥാനത്തെ തന്നെ പ്രമുഖ വനിതാ നേതാക്കളില്‍ ഒരാളാണ് ബിജിമോള്‍. ദീര്‍ഘകാലം പീരുമേട് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. എന്നാല്‍ കുറച്ച് കാലം സിപിഐ ജില്ലാ നേതൃത്വവും ബിജിമോളും തമ്മിലുള്ള ബന്ധത്തില്‍ ചേര്ച്ചക്കുറവുകളുണ്ടായിരുന്നു.
Story Highlights: E S Bijimol was dropped from the CPI district executive