കോഴിക്കോട്: ബാഡ്മിന്റണ്‍ കളിയ്ക്കിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. മനോവേദനയില്‍ മണിക്കൂറുകള്‍ കഴിയും മുമ്പേ യുവാവിന്റെ മാതാവും മരിച്ചു. കോഴിക്കോട് അത്തോളി നടുവിലയില്‍ പരേതനായ മൊയ്തീന്റെ ഭാര്യ നഫീസ (65), മകന് ശുഹൈബ് (സുബു 46) എന്നിവരാണ് മരിച്ചത്. ശുഹൈബ് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ബാഡ്മിന്റണ്‍ കളിയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അത്തോളി സഹകരണ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ശുഹൈബിനെ എത്തിച്ചത്. വിവരമറിഞ്ഞ മാതാവ് നഫീസ വസതിയില്‍ തളര്‍ന്നു വീണു. തുടര്‍ന്ന് ഉടന്‍ അത്തോളി സഹകരണ ആശുപത്രിയില്‍ പത്രിയിലും പിന്നീട് കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് ഇരുവരുടെയും മരണം. നഫീസ അത്തോളി ഇലാഹിയ ഇംഗ്ലീഷ് സ്കൂള്‍ ജീവനക്കാരിയാണ്. പന്തല്‍ ജോലിക്കാരനാണ് ശുഹൈബ്. ഇദ്ദേഹം അവിവാഹിതനാണ്.
ജുനൈസ് (ഓട്ടോറിക്ഷ ഡ്രൈവര്‍), റുമീസ് (അത്തോളി ഷാഡോ ലൈറ്റ് ആന്റ് സൗണ്ട്സ് ) എന്നിവരാണ് നഫീസയുടെ മറ്റു മക്കള്‍. ഷറീന പൊയിലുങ്കല്‍ താഴം, ജംഷിദ മാമ്പൊയില്‍ എന്നിവര്‍ മരുമക്കളാണ്. മമ്മു, ഹസ്സന്, പരേതരായ മറിയം, ഹസ്സന്‍കോയ, ആയിശയ്, മൊയ്തീന് എന്നിവര്‍ സഹോദരങ്ങളാണ്.
Story Highlights: Young man dies while playing badminton; And then the mother