അബുദാബി: ബന്ധുവിന് അശ്ലീല സന്ദേശങ്ങള്‍ അയച്ച അറബ് പൗരന് യുഎഇയില്‍ 2.5 ലക്ഷം ദിര്‍ഹം പിഴ. പിഴയീടാക്കിയ ശേഷം പ്രതിയെ നാടുകടത്താനും യുഎഇ കോടതി ഉത്തരവിട്ടു. അല്‍അയിന്‍ സ്വദേശിയായ അറബ് പൗരനാണ് ബന്ധുവിന് അശ്ലീല സന്ദേശമയച്ചത്.
പരാതിക്കാരന്റെയും പ്രതിയുടെയും കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്നാണ് പ്രതി പരാതിക്കാരന് അശ്ലീല സന്ദേശമയച്ചത്. സമൂഹമാധ്യമത്തിലൂടെയാണ് പ്രതി ബന്ധുവിന് അശ്ലീല സന്ദേശമയച്ചത്. സംഭവത്തില്‍ തെളിവുസഹിതം ബന്ധു പരാതിനല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി ഓണ്‍ലൈന്‍ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തുകയും ചെയ്തു.
സമൂഹമാധ്യമത്തിലൂടെ ഒരാളെ അവഹേളിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്നാണ് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നത്. സമൂഹമാധ്യമത്തിലൂടെ അപവാദം പ്രചരിപ്പിക്കുന്നത് തടയല്‍, ഇലക്ട്രോണിക് കുറ്റകൃത്യം തടയല്‍ നിയമം എന്നിവപ്രകാരമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. പ്രസ്തുത കുറ്റകൃത്യങ്ങള്‍ 2.5ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയീടാക്കാവുന്ന കുറ്റമാണെന്ന് യുഎഇ കോടതി വ്യക്തമാക്കി.
STORY HIGHLIGHTS: Arab citizen fined Dh2.5 lakh in UAE for sending obscene messages to relative