2023 ലെ ആദ്യ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് ‘അധീന’. ഷാനു സൽമാന്റെ സംവിധാനത്തിൽ മുർഷിദലി ഫിലിംസും, അകം പ്രൊഡക്ഷൻ ചേർന്നു നിർമിച്ച അധീന ബ്ലോക്ക് ബസ്റ്റർ ഫിലിംസിലൂടെ യൂട്യൂബിലാണ് റിലീസ് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്തു രണ്ടു ദിവസത്തിനുള്ളിൽ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് വരുന്നത്.
മാൻസി ജോഷി, ലക്ക്ജിത് സൈനി എന്നിവരുടെ മികച്ച പ്രകടനവും ശ്രദ്ധ ആകർഷിക്കുന്നു. റൊമാറ്റിക് ചിത്രമായ അധീന കൈകാര്യം ചെയ്യുന്ന കഥ ശ്രദ്ധേയമാണ്. നിലവിൽ മൂന്ന് ലക്ഷത്തിനടുത്ത് വ്യൂർഷിപ് അധീന നേടിക്കഴിഞ്ഞു. രണ്ട് മണിക്കൂർ മുഴുനീള സിനിമയിൽ ചർച്ച ചെയ്യപ്പെടേണ്ട തീം എത്ര മനോഹരമായാണ് 20 മിനുട്ടിനുള്ളിൽ ഒതുക്കി എന്നാണ് പ്രേക്ഷക അഭിപ്രായം.
Story Highlights: Malayalam Short Film Adheena getting positive Response