ഭദോഹി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 15-കാരിയെ യുവാവ് വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് സംഭവം. അനുരാധ ബിന്ദ് എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
പെണ്‍കുട്ടി ഇന്നലെ ബന്ധുവായ നിഷയ്ക്കൊപ്പം കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കൊലപാതകം നടന്നത്. പ്രതിയായ അരവിന്ദ് വിശ്വകര്‍മ (22) പെണ്‍കുട്ടിയുടെ തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
കൗമാരിക്കാരിയായ പെണ്‍കുട്ടിയോട് പ്രതി പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും അത് നിരസിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായി പ്രതി പെണ്‍കുട്ടിയെ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് അനില്‍ കുമാര്‍ പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
Story highlights: 15 Year old girl shot dead in Uttarpradesh after she turned down proposal