ആലപ്പുഴ: പൊതു വഴിയില്‍ മദ്യപിച്ച് കലഹിച്ച സിപിഐഎം മുനിസിപ്പല്‍ കൗണ്‍സിലര്‍ അടക്കം ഏഴ് പേര് അറസ്റ്റില്‍. എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിലാണ് സംഭവം. പത്തനംതിട്ട കൗണ്‍സിലര്‍ വി ആര് ജോണ്സന്, ശരത് ശശിധരന്, സജിത്ത്, അരുണ്‍ ചന്ദ്രന്, ഷിബന്‍, ശിവ ശങ്കര്‍, അര്ജുന് മണി എന്നിവരാണ് അറസ്റ്റിലായത്.
കാര്‍ നിര്‍ത്തി മദ്യപിക്കുകയായിരുന്ന ഏഴംഗ സംഘത്തിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ വഴക്കുണ്ടാകുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെയും മദ്യപ സംഘം വിരട്ടി. സംഭവത്തില്‍ കേസെടുത്ത എടത്വ പൊലീസ് പ്രതികളെയെല്ലാം സ്റ്റേഷനിലെത്തിച്ചു.
Story highlights: CPIM Pathanamthitta Councilor arrested in Alappuzha