കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും അവസാനിച്ചതിന് ശേഷമെത്തുന്ന ആദ്യ ന്യൂ ഇയറാണ് ഇത്തവണത്തേത്. 2020ൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും, 2021ൽ ഒമിക്രോൺ വകഭേദവും ന്യൂ ഇയർ ആഘോഷങ്ങളുടെ ഗരിമ കുറച്ചിരുന്നു.കൊവിഡിന് മുൻപുണ്ടായിരുന്ന അതേ പ്രൗഡിയോടെ തന്നെ പുതുവത്സരത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളാണ് രാജ്യത്തെ വിവിധ നഗരങ്ങളിൽ പുരോഗമിക്കുന്നത്. സിഡ്നിയിലെ വെടിക്കെട്ട് സിഡ്നി ഹാർബർബ്രിഡ്ജ് കേന്ദ്രീകരിച്ച് നടത്തുന്ന പുതുവത്സര വെടിക്കെട്ടാഘോഷങ്ങൾ 1976ലാണ് ആരംഭിച്ചത്. ലോക ശ്രദ്ധയാകർഷിക്കുന്ന സിഡ്നി വെടിക്കെട്ട് നേരിട്ട് കാണുന്നതിനായി ഇത്തവണ പത്ത് ലക്ഷം ആളുകളെങ്കിലും ഹാർബർ ബ്രിഡ്ജ് പരിസരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. …
The post പുതുവത്സര ആഘോഷങ്ങൾക്കൊരുങ്ങി ഓസ്ട്രേലിയ appeared first on Indian Malayali.