റിയാദ്: പലസ്തീനൊപ്പം ജമ്മു കാശ്മീര്‍ വിഷയവും മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്ത് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കൗണ്‍സില്‍. ഒഐസിയും സംഘടനയുടെ ഇന്‍ഡിപെന്റഡ് പെര്‍മനന്റ് ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന് ഐപിഎച്ച്ആര്സിയുമാണ് പാലസ്തീനൊപ്പം ജമ്മുകാശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങളും പരാമര്‍ശിച്ചത്.
കശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നതുള്പ്പടെ നിരവധി സുപ്രധാന വിഷങ്ങളില്‍ കമ്മീഷനുമായി കൂടിയാലോചന നടത്തുമെന്ന നിര്‍ദേശമാണ് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക കൗണ്‍സില്‍ മുന്നോട്ടുവെച്ചത്. ഒഐസി സെക്രട്ടറി ജനറല്‍ ഹിസ്സിന് ഇബ്രാഹിം താഹയും സംഘടനയുടെ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നൗറ അല്‍ റഷൗദും ജിദ്ദയില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കശ്മീര്‍, പലസ്തീന് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പരാമര്‍ശിച്ചത്. ഒഐസിയുടെ മനുഷ്യാവകാശ സംഘടന ഐപിഎച്ച്ആര്‍സിയുടെ നേതൃപദവിയിലെത്തുന്ന ആദ്യ വനിതയാണ് നൗറ അല്‍ റഷൗദ്.
ജമ്മുകശ്മീര്‍ മേഖലയിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നതിനായി സ്ഥിരം സംവിധാനം വികസിപ്പിച്ചെടുക്കുന്നതുള്പ്പടെ നിരവധി സുപ്രധാന വിഷയങ്ങളില്‍ ഒഐസിയുടെ നിര്‍ദേശം കമ്മീഷന് വാഗ്ദാനം ചെയ്തു. പലസ്തീന് വിഷയത്തിലെ മനുഷ്യാവകാശ പ്രശ്നങ്ങളിലും കമ്മീഷനുമായി ചര്‍ച്ച നടത്താമെന്ന നിര്‍ദേശം ഒഐസി മുന്നോട്ടുവെച്ചു.. കൂടാതെ ഇസ്ലാമോഫോബിയ, മുസ്ലീം ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും കമ്മീഷനുമായി ഒഐസി കൂടിയാലോചന നടത്തും. സ്ത്രീകളുടെയും കുട്ടികളുടേയും അവകാശങ്ങളുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്നങ്ങളില്‍ കമ്മീഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഒഐസി സെക്രട്ടറി ജനറല്‍ താഹ അറിയിച്ചു.
അടിസ്ഥാന സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലൂന്നുതാണ് ഒഐസിയുടെ മനുഷ്യാവകാശം സംബന്ധിച്ച ലക്ഷ്യങ്ങള്‍. യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പോലുള്ള അന്താരാഷ്ട്ര ഫോറത്തില്‍ സംഘടനയെ പ്രതിനിധീകരിക്കുന്നതിലും ഒഐസിക്ക് പദ്ധതിയുണ്ടെന്ന് ജനറല്‍ സെക്രട്ടറി താഹ വിശദീകരിച്ചു. ഇസ്ലാമിക ലോകത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ കമ്മീഷന്റെ ദൗത്യം പ്രാവര്‍ത്തികമാക്കുന്നതില്‍ ബാദ്ധ്യസ്ഥമാണെന്ന് കമ്മീഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അല്‍-റാഷൗദ് ചൂണ്ടിക്കാട്ടി.
STORY HIGHLIGHTS: OIC, IPHRC chiefs discuss human rights issues