റിയാദ്: പാകിസ്താനിലെ സൗദി പൗരന്‍മാരോട് ജാഗ്രത പാലിക്കണമെന്ന് അറിയിച്ച് സൗദി അറേബ്യ. പാകിസ്താനിലെ സൗദി നയതന്ത്ര കാര്യാലയമാണ് പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നൽകിയത്. പാക് അധികൃതര്‍ ഇസ്ലാമാബാദില്‍ സുരക്ഷ ഉയര്‍ത്തിയ സാഹചര്യത്തിലാണ് സൗദി പൗരന്‍മാരോട് കൂടുതല്‍ ജാഗ്രതപാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയത്.
ഇസ്ലാമാബാദ് സന്ദര്‍ശിക്കുന്ന സൗദി പൗരന്‍മാര്‍ക്കാണ് പാകിസ്താനിലെ സൗദി നയതന്ത്രകാര്യാലയ അധികൃതര്‍ സുരക്ഷ സംബന്ധിച്ച് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയത്. അത്യാവശ്യ കാര്യങ്ങള്‍ക്കായല്ലാതെ പുറത്തിറങ്ങരുതെന്നാണ് സൗദി നയതന്ത്രകാര്യാലയം പൗരന്‍മാര്‍ക്ക് മുന്നറിയിപ്പു നല്‍കിയത്. ഇസ്ലാമാബാദില്‍ സുരക്ഷ ഉയര്‍ത്തിയ സാഹചര്യത്തിലാണ് സൗദി നയതന്ത്രകാര്യാലയം ട്വിറ്ററിലൂടെ പ്രസ്തവനയിറക്കിയത്.
ഇസ്ലമാബാദില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായാല്‍ സൗദി പൗരന്‍മാര്‍ രാജ്യത്തിന്റെ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെടണമെന്നും സൗദി നയതന്ത്ര കാര്യാലയം അറിയിച്ചു. നയതന്ത്രകാര്യാലയവുമായി ബന്ധപ്പെടാനാകാത്തവര്‍ കറാച്ചിയിലെ സൗദി കോണ്‍സുലേറ്റ് ജനറലുമായി ബന്ധപ്പെടണമെന്നും പ്രസ്താവനയില്‍ പാകിസ്താന്‍ സന്ദര്‍ശിക്കുനന സൗദി പൗരന്‍മാര്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
STORY HIGHLIGHTS: Saudi embassy in Islamabad urges citizens to take caution