കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്ക് നിര്‍ദേശവുമായി ഹൈക്കോടതി. വിജയം പോലെത്തന്നെ പരാജയത്തെയും ഉള്‍ക്കൊള്ളാന്‍ മക്കളെ സജ്ജരാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി മൂന്നിന് ആരംഭിക്കാനിരിക്കെയാണ് കോടതിയുടെ നിര്‍ദേശം.
രക്ഷിതാക്കളുടെ അനാവശ്യ ഉത്ക്കണ്ഠ കുട്ടികളെ വിഷാദ രോഗത്തിലേക്ക് തള്ളിവിട്ടേക്കാം. കലോത്സവങ്ങള്‍ ആര്‍ഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാകരുത്. ദരിദ്ര ചുറ്റുപാടുകളില്‍ നിന്ന് വരുന്ന പല കുട്ടികള്‍ക്കും ഭാരിച്ച ചെലവുകള്‍ താങ്ങാന്‍ കഴിയാറില്ല. ഇക്കാര്യം അപ്പീലുകളുമായി എത്തുന്ന രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
കലോത്സവവുമായി ബന്ധപ്പെട്ട് അപകടമുണ്ടായാല്‍ സംഘാടകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറിക്ക് ഇതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മത്സരാര്‍ത്ഥികളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കാത്ത തരത്തിലുള്ള സംഘാടനമായിരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
STORY HIGHLIGHTS: Kerala high court on state school Kalolsavam