അഹമ്മദാബാദ്: ‘പത്താന്’ സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി ഷാരൂഖ് ഖാന്റേയും ദീപികാ പദ്കോണിന്റേയും കട്ടൗട്ടുകള്‍ തകര്‍ത്തു. അഹമ്മദാബാദിലെ ആല്‍ഫവന്‍ മാളിൽ ആണ് ഒരു കൂട്ടം ബജ്റംഗ് ദള്‍ പ്രവര്‍ത്തകർ അതിക്രമം നടത്തിയത്. കട്ടൗട്ടുകള്‍ തകർക്കുന്ന ദൃശങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. സിനിമ റിലീസ് ചെയ്യരുതെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ പ്രവൃത്തിയില്‍ ട്വിറ്ററില്‍ പ്രതികരണവുമായി നെറ്റിസണ്‍സും രംഗത്തെത്തി. ‘ഭാവിയില്‍ എല്ലാ സിനിമകള്‍ക്കും രാജ്യത്ത് സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനൊപ്പം ബജ്റംഗ് ദളില്‍ നിന്ന് യു സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ടോ?’ എന്നാണവര്‍ ചോദിക്കുന്നത്.
‘തൊഴിലില്ലായ്മയാണ് ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങളുടെയും കോലാഹലങ്ങളുടെയും പ്രധാന കാരണം, ജോലിയില്ലാത്തതിനാല്‍ ഇത്തരക്കാര്‍ക്ക് ഒഴിവ് സമയങ്ങളും ഇന്റര്‍നെറ്റിന്റേയും ഉപയോഗവും കൂടുതലാണ്’ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് വരുന്ന പ്രതികരണം ഇത്തരത്തിലാണ്.
#WATCH | Gujarat | Bajrang Dal workers protest against the promotion of Shah Rukh Khan’s movie ‘Pathaan’ at a mall in the Karnavati area of Ahmedabad (04.01)
(Video source: Bajrang Dal Gujarat’s Twitter handle) pic.twitter.com/NelX45R9h7
— ANI (@ANI) January 5, 2023
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന് നായകനാവുന്ന ‘പത്താന്’ ജനുവരി 25 ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനം റിലീസ് ചെയ്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഗാനരംഗത്തില്‍ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ആയിരുന്നു വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. യാഷ് രാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപിക പദ്കോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.
Story Highlights: Pathan controversy: Netizens blame ‘unemployment’ as clip of Bajrang Dal and VHP tearing posters of SRK film goes viral