മുംബൈ > ഷാരൂഖ് ഖാനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പഠാന് സിനിമയില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് സെന്‍സര്‍ ബോര്‍ഡ്. ഗാനങ്ങളില്‍ ഉള്‍പ്പെടെ ചില മാറ്റങ്ങള്‍ വരുത്താനും പുതുക്കിയ പതിപ്പ് സമര്‍പ്പിക്കാനും നിര്‍മാതാക്കളോട് നിര്‍ദേശിച്ചെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ പ്രസൂണ്‍ ജോഷി പറഞ്ഞു.
ചിത്രത്തിലെ ബേഷ്റം രംഗ് ഗാനം റിലീസ് ചെയ്തതിന് പിന്നാലെ വിവാദത്തിലാകുകയായിരുന്നു. ഗാനരംഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതാണ് ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. പിന്നാലെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള ആഹ്വാനങ്ങൾ ഉയർന്നു.