കൊല്ലം: പഞ്ചായത്ത് ഓഫീസില്‍ വൈകിയെത്തിയ ഉദ്യോഗസ്ഥരെ പഞ്ചായത്തംഗം ഗേറ്റില്‍ തടഞ്ഞുനിര്‍ത്തി. കൊല്ലം അഞ്ചല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് ഉദ്യോഗസ്ഥരെ തടഞ്ഞു നിര്‍ത്തിയത്. പത്ത് മണിക്ക് ശേഷം ഓഫീസിലെത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരെയുമാണ് ചന്ദ്ര ബാബു തടഞ്ഞത്. പഞ്ചായത്ത് ഓഫീസില്‍ ഉദ്യോഗസ്ഥര്‍ എന്നും വൈകിയാണ് വരുന്നതെന്ന് ജനങ്ങളുടെ പരാതിയുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്താലാണ് ബുധനാഴ്ച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഓഫീസിലെത്തി പത്ത് മണിയോടെ ഗേറ്റ് അടച്ചു പൂട്ടിയത്. പഞ്ചായത്ത് സെക്രട്ടറിമാര്‍ അടക്കം എത്തിയത് പത്ത് മണിക്ക് ശേഷമാണ്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പിന്തുണ നല്കി ജനങ്ങളും എത്തിയിരുന്നു. കൃത്യ സമയത്ത് ജോലിക്ക് എത്താമെന്ന് ഉദ്യോഗസ്ഥര്‍ നല്കിയ ഉറപ്പിന്റെ പുറത്താണ് ഗേറ്റ് പിന്നീട് തുറന്നത്.
STORY HIGHLIGHTS: Panchayat member stopped government employees for not arriving on time in Kollam