കോഴിക്കോട്: നാദാപുരത്ത് അഞ്ചാം പനി പടരുന്നു. നിലവിൽ 24 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം വ്യാപന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ വാർഡുകൾ തോറും രണ്ട് ദിവസമായി ബോധവത്ക്കരണം നടക്കുന്നുണ്ട്.
നാദാപുരം പഞ്ചായത്തിൽ മാത്രം 18 പേരാണ് രോഗബാധിതർ. രോഗത്തിലുണ്ടായ വർധനവ് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. നിലവിൽ 340 പേർ വാക്സിൻ സ്വീകരിക്കാനുണ്ടെന്നാണ് ആരോഗ്യ വകുപ്പിൻ്റെ കണക്ക്. ഇതിൽ 65 പേർ കഴിഞ്ഞ ദിവസം നാലു കേന്ദ്രങ്ങളിലായി നിന്നായി വാക്സിൻ സ്വീകരിച്ചു.
കൂടാതെ പനി, ജലദോഷം തുടങ്ങിയ രോഗങ്ങൾ ഉള്ള വിദ്യാർത്ഥികളെ സ്കൂളിലേക്കും അംങ്കനവാടിയിലേക്കും അയക്കരുത്. രോഗ ബാധ സംശയിക്കുന്നവർ ഉടൻ തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം.
STORY HIGHLIGHTS: Measles outbreak in Nadapuram Region 24 Infected