ഭോപ്പാല്‍: ദേഷ്യത്തില്‍ പറഞ്ഞു പോകുന്ന വാക്കുകള്‍ ആത്മഹത്യ പ്രേരണയായി കണക്കാന്‍ സാധിക്കില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന കേസില്‍ പ്രതികളായ മൂന്ന് പേര്‍ക്കെതിരെയുള്ള നടപടികള്‍ റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
2020 ഒക്ടോബര്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം. ദാമോ ജില്ലയിലെ പതാരിയ ഗ്രാമത്തിലെ മുറാത്ത് ലോധി എന്ന കര്‍ഷകനാണ് കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്തത്. ഭൂപേന്ദ്ര ലോധി, രാജേന്ദ്ര ലോധി, ഭാനു ലോധി എന്നിവരാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപിച്ച് കര്‍ഷകന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
ഇവര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മുറാത്ത് ലോധി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നുപേരും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് മുറാത്ത് ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ പരാതി. തുടര്‍ന്ന് ആത്മഹത്യപ്രേരണ കുറ്റം ചുമത്തി ഭൂപേന്ദ്ര, രാജേന്ദ്ര, ഭാനു ലോധി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനെതിരെ മൂന്നുപേരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് ദേഷ്യത്തില്‍ പറയുന്ന വാക്കുകള്‍ ആത്മഹത്യക്ക് പ്രേരണയായി എന്ന് കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചത്.
Story highlights: MP high court says words spoken in anger not abetment of suicide