ദുബായ്: ദുബായിയിൽ മദ്യത്തിന് മേല്‍ ചുമത്തിയിരുന്ന 30 ശതമാനം മുനിസിപ്പാലിറ്റി നികുതി മാറ്റിയതായി ദുബായ് ഭരണകൂടം. മദ്യം ഉപയോഗിക്കാനായി വ്യക്തികൾക്ക് അനുവദിച്ചിരുന്ന ലൈസന്‍സിന്റെ ഫീസും ഒഴിവാക്കി. ഈ തീരുമാനങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. നികുതി മാറ്റിയതായുളള അറിയിപ്പ് പ്രകാരം പുതുവർഷം മുതൽ വിൽപ്പന ക്രേന്ദങ്ങളിൽ മദ്യത്തിന്റെ വിലയ്ക്ക് മാറ്റം വന്നതായി മാരിടൈം ആന്റ് മര്ക്കെന്റൈയില് ഇന്റര്‍നാഷണല്‍ ആന്റ് എമിറേറ്റ്സ് ലെഷര്‍ റീട്ടെയില്‍ സിഇഒ ടിറോണ്‍ റീഡ് വ്യക്തമാക്കി.
മുസ്ലിം ഇതര മതവിഭാഗങ്ങളില്‍ 21 വയസിന് മുകളില്‍ പ്രായമുള്ളവർക്കാണ് മദ്യം ഉപയോഗിക്കാന്‍ ഔദ്യോഗിക ലൈസന്‍സ് നൽകിയിരുന്നത്. ലൈസന്‍സുള്ള പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലുമായാണ് മദ്യപിക്കാന്‍ അനുമതി നൽകിയിരുന്നത്. ഇതിനായി ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് പ്രത്യേകം കാര്‍ഡ് ദുബായ് പൊലീസ് നൽകുകയും ചെയ്യും. മദ്യത്തിന്റെ നികുതിയും ലൈസന്‍സിനായുളള ഫീ ഒഴിവാക്കിയത് മൂലം ടൂറിസം മേഖലയുടെ വളര്‍ച്ച വർദ്ധിപ്പിക്കാനായെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അബുദാബിയില്‍ വില്‍ക്കുന്ന മദ്യത്തിന്റെ ഗുണനിലവാര മാനദണ്ഡങ്ങളെ സംബന്ധിച്ച് കള്‍ച്ചര്‍ ആന്റ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. റിപ്പോർട്ടനുസരിച്ച് മദ്യത്തിലുളള ഏറ്റവും കുറഞ്ഞ ആല്‍ക്കഹോള്‍ 0.5 ശതമാനം മാത്രമാണ്. വിനാഗിരിയുടെ രുചിയോ ഗന്ധമോ വൈനില്‍ ഉണ്ടാവരുത്. കാരമില്‍ ഒഴിച്ച് മറ്റ് കൃത്രിമ മധുരങ്ങളോ ഫ്ലേവറുകളോ നിറങ്ങളോ ബിയറില്‍ ചേർക്കാനായി പറ്റില്ല. വൃത്തിയോടു കൂടിയ സ്ഥലങ്ങളിൽ ആയിരിക്കണം മദ്യത്തിന്റെ നിര്‍മാണവും പാക്കിങും. അത് നിർമിച്ച സ്ഥലത്തിന്റെയും സ്ഥാപനത്തിന്റെയും കൂടാതെ അതിൽ അടങ്ങിയിരിക്കുന്ന സാധനങ്ങളുടെ വിവരവും കൃത്യമായി ലേബലിൽ വിശദീകരിക്കണമെന്നും നിർദേശമുണ്ട്.
STORY HIGHLIGHTS: 30 percent tax imposed on alcohol in dubai has been changed