തൃശ്ശൂർ: തൃശ്ശൂരിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. തൃശ്ശൂരിലെ എറവ് സ്കൂളിന് സമീപമാണ് അപകടം നടന്നത്. കാറിൽ യാത്ര ചെയ്തിരുന്ന എൽത്തുരുത്ത് സ്വദേശികളായ വിൻസന്റ് (61), ഭാര്യ മേരി (56), വിൻസന്റിന്റെ സഹോദരൻ തോമസ്, ജോർജി എന്നിവരാണ് മരിച്ചത്. തൃശൂർ സെൻറ് തോമസ് കോളേജിലെ റിട്ടയേഡ് അധ്യാപകനാണ് സി ഐ വിൻസൻറ്.
കാഞ്ഞാണിയില്‍നിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന കാറും വാടാനപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് അപകടം. ഉച്ചക്ക് 12:45 ഓടെയാണ് സംഭവം. മറ്റൊരു കാറിനെ ഇടുങ്ങിയ വഴിയിലൂടെ മറികടന്ന് മുന്നോട്ട് പോകുന്നതിനിടെ എതിർദിശയിൽ നിന്ന് വന്ന ബസിൽ കാർ ഇടിച്ച് കയറുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകർന്ന നിലയിലായിരുന്നു.
നാട്ടുകാരുടെ പരിശ്രമത്തിൽ കാർ യാത്രക്കാരെ പുറത്തെടുത്തു. രണ്ടുപേരെ തൃശ്ശൂര്‍ നഗരത്തിലെ അശ്വിനി ആശുപത്രിയിലും രണ്ട് പേരെ ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
STORY HIGHLIGHTS: four people killed in accident by car and a bus collided in trissur