മുംബൈ: ടെലിവിഷന്‍ താരം തുനീഷ ശര്‍മയുടെ മരണത്തില്‍ പ്രതി ഷിസാന്‍ ഖാന്‍ പൊലീസിന് മൊഴി നല്‍കി. തുനീഷയുടെ ആണ്‍സുഹൃത്ത് ഷിസാന്‍ ഖാനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പുതിയ വിവരങ്ങള്‍ ലഭിച്ചത്. ഡിസംബര്‍ 24 നാണ് തുനീഷയെ ഷൂട്ടിങ് സെറ്റിലെ ടോയ്‌ലറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകക്കേസിനു ശേഷം താന്‍ ഏറെ അസ്വസ്ഥനായിരുന്നു അതുകൊണ്ടാണ് തുനീഷയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ കാരണമെന്നും ഷിസാന്‍ ഖാന്‍ മൊഴി നല്‍കി. വ്യത്യസ്ത മതമാണെന്നും ഒരുപാട് പ്രായവ്യത്യാസം ഉള്ളത് കൊണ്ട് പിന്നീട് പ്രശ്നമാവാതിരിക്കാനാണ് എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് എന്ന് ഷിസാന്‍ ഖാന്‍ പറഞ്ഞു.
തുനീഷ ഇതിന് മുന്‍പും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും അപ്പോള്‍ അവളെ ആശ്വസിപ്പിച്ച് കൂടെ നില്‍ക്കുകയും അവളുടെ അമ്മയോട് അവളെ ശ്രദ്ധിക്കാന്‍ ആവശ്യപെടുകയും ചെയ്തിട്ടുണ്ടെന്ന് ഷിസാന്‍ പൊലീസിനോട് പറഞ്ഞു. ഈ കേസില്‍ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് പൊലീസ് ഷിസാനെ അറസ്റ്റ് ചെയ്തത്.
Story Highlights: The relationship with Tunisha ended due to the Shraddha Walker murder case