അജിത്ത്, മഞ്ജു വാര്യര്‍, സമുദ്രക്കനി എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച തുനിവ് റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ കൊണ്ട് നേടിയത് 93 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്തത്.
ആദ്യ ദിവസം മികച്ച പ്രതികരണം നേടി മുന്നേറിയ ചിത്രം രണ്ടാം ദിവസമാകുമ്പോള്‍ അല്‍പ്പം കിതച്ചിരുന്നു. എന്നാല്‍ മൂന്നാം ദിവസം ചിത്രത്തിന് വീണ്ടും ആള് കേറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. നാലാം ദിവസമായ ശനിയാഴ്ച ചിത്രത്തിന്റെ കളക്ഷന്‍ 100 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തമിഴ്നാട്ടില്‍ നിന്ന് ചിത്രം 46 കോടി രൂപയാണ് നേടിയത്. മറ്റ് സംസ്ഥാനങ്ങളിലെ കളക്ഷന്‍ ഉള്‍പ്പെടെ രാജ്യത്ത് നിന്ന് ചിത്രം ആകെ നേടിയത് 65 മുതല്‍ 70 കോടി രൂപ വരെയാണ്. വിദേശത്ത് നിന്നടക്കമുള്ള കളക്ഷനുള്പ്പെടെയാണ് 93 കോടിയിലേക്ക് എത്തിയത്.
‘നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘തുനിവ്’. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന് അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ആക്ഷന്‍ സംവിധായകന് സുപ്രീം സുന്ദര്‍ ആണ്.
Story Highlights: thuniv movie collection updates