തിരുവനന്തപുരം: യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന് ശമ്പളകുടിശിക അനുവദിച്ച തീരുമാനത്തില്‍ പ്രതിഷേധമറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപയാണ് ധനവകുപ്പ് ശമ്പളക്കുടിശ്ശിക ഇനത്തില്‍ ചിന്ത ജെറോമിന് അനുവദിച്ചിരുന്നത്. എന്നാല്‍ തീരുമാനം അധാര്‍മ്മികമാണെന്ന് സതീശന് പറഞ്ഞു.
പാവങ്ങളുടെ സാമൂഹിക സുരക്ഷാ പെന്ഷന് പോലും നല്കാന് കഴിയാത്ത ഗുരുതരമായ ധനപ്രതിസന്ധിയ്ക്കിടെയാണ് അധാര്‍മ്മികമായ ഈ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. കടുത്ത ധനപ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ യൂത്ത് കമ്മീഷന് അധ്യക്ഷയുടെ ശമ്പളം ഇരട്ടിയാക്കുകയും അതിന് മുന്‍കാല പ്രാബല്യം നല്‍കുകയും ചെയ്തതിലൂടെ സര്‍ക്കാര്‍ നല്കുന്ന സന്ദേശമെന്താണ് എന്നും അദ്ദേഹം ചോദിച്ചു.
‘എത്ര ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. നികുതി പിരിവ് നടത്താതെയും ധൂര്‍ത്തടിച്ചും സര്‍ക്കാര്‍ തന്നെ ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ധന പ്രതിസന്ധി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. തുടര്‍ ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സല്ലെന്ന് സര്‍ക്കാരും സിപിഎമ്മും ഓര്‍ക്കണം’. പ്രതിപക്ഷ നേതാവ് പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയില്‍ യജമാനന്മാരായ ജനങ്ങളെ സര്‍ക്കാരും സിപിഐഎമ്മും വെല്ലുവിളിക്കുകയും പരിഹസിക്കുകയുമാണെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.
Story Highlights: Opposition leader VD Satheesan against in Chintha Jerome Salary arrears