ന്യൂഡല്‍ഹി: സിനിമ തിയേറ്ററുകള്‍ക്കുള്ളില്‍ പുറത്ത് നിന്നുള്ള ഭക്ഷണവും പാനീയങ്ങളും ഉപയോഗിക്കുന്നത് വിലക്കാന്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി. അതേ സമയം ശുദ്ധമായ കുടിവെള്ളം സൗജന്യമായി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
പ്രായമായവര്‍ക്കും ശിശുക്കള്‍ക്കും കൊണ്ടുവരുന്ന ഭക്ഷണവും പാനീയങ്ങളും തടയരുതെന്നും കോടതി നിര്‍ദേശിച്ചു. തിയേറ്ററുകളിലും മള്‍ട്ടിപ്ലെക്‌സുകളിലും എത്തുന്നവര്‍ക്ക് ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരാമെന്നും അവ തടയരുതെന്നും ജമ്മു കശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
തിയേറ്ററുകള്‍ സ്വകാര്യ സ്വത്താണ്. അവിടെ ഭക്ഷണവും പാനീയങ്ങളും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തിയേറ്റര്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. തിയേറ്ററുകളിലും മള്‍ട്ടിപ്ലെക്‌സുകളിലും വില്‍ക്കാന്‍ വെച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍ വാങ്ങാതിരിക്കാനുള്ള അധികാരം സിനിമ കാണാന്‍ വരുന്നവര്‍ക്കുണ്ട്. പുറത്ത് നിന്നുള്ള ഭക്ഷണം തിയേറ്ററുകളില്‍ കൊണ്ടുവരാന്‍ അനുവദിച്ച ഹൈക്കോടതിയുടെ നടപടി അധികാര പരിധി കടന്നുള്ളതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
Story Highlights: Supreme Court Says Cinema halls are entitled to set their terms and conditions for the sale of food and beverages inside the halls